Saturday, January 3, 2026

ഹിന്ദുക്കളോടും ക്ഷേത്രങ്ങളോടുമുള്ള പിണറായിയുടെ “കലിപ്പ് ” തീരണില്ല ;കാട്ടാക്കടയിൽ ഉച്ചഭാഷിണിയിൽ നിന്നുള്ള നാമജപം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി; പാർട്ടി പ്രവർത്തകർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയിൽ നിന്നുയർന്ന നാമജപം അസ്വസ്ഥനാക്കി. ഇതേ തുടർന്ന് പാർട്ടി പ്രവർത്തകർ ഇടപെട്ട് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് നാമജപം കേൾക്കാൻ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി . പ്രസംഗം നിർത്തിയ മുഖ്യമന്ത്രി ഉച്ചഭാഷിണിയുടെ പ്രവർത്തനം നിറുത്തിക്കാൻ അണികളോട് ആവശ്യപ്പെട്ടു.

ഇതേ തുടർന്നാണ് വേദിയിൽ നിന്ന് ഇറങ്ങിവന്ന ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും പാർട്ടി പ്രവർത്തകരും ചേർന്ന് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച സ്വകാര്യ വാർത്താ ചാനൽ പ്രതിനിധിയെ പാർട്ടി പ്രവർത്തകർ തടസ്സപെടുത്തിയതായും പരാതി ഉണ്ട്

Related Articles

Latest Articles