Wednesday, December 31, 2025

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, മൂന്ന് സൈനികർക്ക് വീരമൃത്യു, തിരിച്ചടിയിൽ എട്ട് പാക് സൈനികരെ വധിച്ചു

ദില്ലി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം. രണ്ട് ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്.

ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചായി സേനാ വൃത്തങ്ങൾ അറിയിച്ചു.പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ പന്ത്രണ്ടോളം പാക് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles