Friday, January 9, 2026

ഏഴു വർഷങ്ങൾക്ക് ശേഷം, ശ്രീ പന്തെറിയുന്നു, ഭാഗ്യത്തിലേക്ക്?

തിരുവനന്തപുരം: ബിസിസിഐയുടെ വിലക്ക് നീങ്ങി വര്‍ഷങ്ങള്‍ക്കുശേഷം ശ്രീശാന്തിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. ജനുവരി 10 മുതല്‍ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. ശ്രീശാന്തിനെ ഉള്‍പ്പെടുത്തി 26 അംഗ സാധ്യത ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്ബി അടക്കമുളളവരാണ് ശ്രീശാന്തിനെക്കൂടാതെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 2013 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്ബോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Related Articles

Latest Articles