Wednesday, January 7, 2026

ദേശീയ പതാകയെ അപമാനിച്ചു; ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച. പാലക്കാട് നഗരസഭയ്ക്ക് മുകളില്‍ കയറിയ ഡിവൈഎഫ്‌ഐ പ്രതിഷേധക്കാര്‍ തലകീഴായി ദേശീയ പതാകയെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. യുവമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകിയത്.

ജയ്ശ്രീറാം ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുടെ ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി. ഇന്ത്യൻ പതാക നിയമത്തിൽ പറയുന്ന ചില മാനദണ്ഡങ്ങളെ ബോധപൂർവ്വം അവഗണിച്ചായിരുന്നു ഡിവൈഎഫ് ഐയുടെ പതാക കെട്ടൽ.

Related Articles

Latest Articles