Saturday, January 10, 2026

തടവുകാർക്ക് ഇനി പുതിയ വേഷം, ടീ ഷര്‍ട്ടും, ചുരിദാറും; ജയിൽ അധികൃതരുടെ പുതിയ നീക്കത്തിനു പിന്നിലെ കാരണം ഇതാണ്

കോഴിക്കോട്: തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും. അതേസമയം സ്ത്രീ തടവുകാർ ചുരിദാറാണ് ധരിക്കേണ്ടത്. ജയിലില്‍ മുണ്ട് ഉപയോഗിച്ച്‌ തൂങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജയിൽ അധികൃതരുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയിരുന്നു.

ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. എന്നാൽ ഏത് നിറത്തിലായിരിക്കണം വേഷം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട്
ജയിലിലായിരിക്കും വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമായിരിക്കും നല്‍കുകയെന്നും ജയിൽ അധികൃതർ അറിയിച്ചു.

Related Articles

Latest Articles