Wednesday, December 31, 2025

കായംകുളത്ത് സി.പി.ഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്‌തതായി പരാതി

കൊല്ലം: കായംകുളത്തെ സി.പി.ഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്‌തതായി പരാതി. സി.പി.ഐ കൗണ്‍സിലറായ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി പ്രാദേശിക യു.ഡി.എഫ് നേതാക്കളാണ് രംഗത്തെത്തിയത്. കായകുളത്തെ 89ാം ബൂത്തിലും 82ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.

82ാം ബൂത്തില്‍ 636 ക്രമനമ്പറായും 89ാം ബൂത്തില്‍ 800ാം ക്രമനമ്പറായും മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തി എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles