ജമ്മു : കാശ്മീരിലെ കത്വ ജില്ലയില്‍ പാകിസ്ഥാനില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവുമായി കടക്കാന്‍ ശ്രമിച്ചയാള്‍ അതിര്‍ത്തിരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. ഇയാളില്‍ നിന്ന് കോടികള്‍ വില വരുന്ന ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ ചിലര്‍ സംശയകരമായ
സാഹചര്യത്തില്‍ നീങ്ങുന്നത് കണ്ടതിനെ തുടര്‍ന്നാണ് സൈനികര്‍ വെടിവെച്ചത്. കഴിഞ്ഞ ജനുവരി മാസത്തില്‍ ഈ മേഖലയില്‍ 150 മീറ്ററോളം നീളമുള്ള ഒരു ടണല്‍ കണ്ടെത്തിയിരുന്നു.തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞ്കയറാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് സൈനിക വൃത്തങ്ങള്‍
വ്യക്തമാക്കിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona