Thursday, December 25, 2025

എന്റെ ചെറുപ്പം മുതൽ കേട്ടിട്ടുള്ള പേരാണ് കിറ്റെക്സ്സ്‌ ; വൈറലായി ഒരു ഫേസ്ബുക് പോസ്റ്റ്

കിറ്റെക്സിന്റെ യൂണിഫോം.. കിറ്റെക്സിന്റെ ബാഗ്.. കിറ്റെക്സ് ലുങ്കി… അങ്ങനെ അങ്ങനെ…
സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ കേക്കുന്ന ഒരു ബ്രാൻഡ് ആണ് കീറ്റെക്സ് !

ഇന്ന് എനിക്ക് 30 വയസ്സായി, ഇത്രയും കാലം കേരളം ഒന്നാകെ സ്വീകരിച്ച ഒരു ബ്രാൻഡ് പെട്ടെന്ന് കേരളം ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നു…
വളരെ പെട്ടന്ന്… തുലാ വർഷത്തിലെ ഇടി വെട്ടിയപോലെ ഈ സംരംഭത്തിന് ഇല്ലാത്ത ചീത്ത പേരുകൾ ഇല്ലാ..

സാമാന്യ ബോധമുള്ള ഏതൊരാളും ചിന്തിക്കും ഇത് എങ്ങനെ പൊടുന്നനെ ഇത്ര മാത്രം ആരോപണങ്ങൾ വന്നെന്ന് ! അപ്പോഴാണ് കളിയിലെ കാര്യം മനസ്സിലായത്, അതായത് ഈ കിറ്റെക്സ് ജനങ്ങളിലേക്ക് ഇറങ്ങി.. അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത് തുടങ്ങിയിരുന്നു, അതിൽ ലാഭേച്ചയില്ലാതെ അവർ കൃത്യമായ ഒരു വർക്കിങ് പാറ്റേണിലൂടെ ജനങ്ങളെ സേവിക്കാൻ തുടങ്ങി.. അതിന് പ്രതിക്ഷിച്ചതിനെക്കാളും കൂടുതൽ സ്വീകാര്യത കിട്ടി.. ജനങ്ങൾ അത് സ്വീകരിച്ചു… അത്രേ അവർ ചെയ്തുള്ളൂ..

എന്നാൽ ഇത് കണ്ണിലെ കുരുവായി കണ്ട കേരളം ഭരിക്കുന്ന പാർട്ടി ഈ പ്രസ്ഥാനത്തെ ഉന്മൂലനം ചൈയ്യാൻ കച്ച കെട്ടി ഇറങ്ങി.. അവരുടെ സ്ഥാപനങ്ങളെ വേട്ടയാടി… 30000ത്തോളം വരുന്ന ജീവനക്കരെ അന്നം മുട്ടിക്കാൻ ഒരു മടിയുമില്ലാതെ തികച്ചും രാഷ്ട്രീയം കളിച്ചു…

അവരുടെ പേരാണ് തൊഴിലാളി പാർട്ടി !!!!!
എന്റെ മലയാളി പ്രബുദ്ധരേ………
എന്ന് നിങ്ങൾ പഠിക്കും ?

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണിത്

Related Articles

Latest Articles