മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മൃദുല വിജയ്‌യും യുവ കൃഷ്‌ണയും വിവാഹിതരായി. ഇന്ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

നിരവധി സീരിയൽ, സിനിമ താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തുന്നത്. 2020ൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇരുവരും ചേർന്ന് ‘മൃദ്വ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു.
2015 -ൽ കൃഷ്ണതുളസി എന്ന സീരിയലിലൂടെയാണ് മൃദുല വിജയ് അഭിനയ രംഗത്ത് സജീവമായത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.

View this post on Instagram
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

