കേന്ദ്ര സഹകരണ വകുപ്പിനെ സി.പി.എം പേടിക്കുന്നതെന്തിന് ? ബിവറേജസ് ജനക്കൂട്ടത്തിനെതിരെ ഹൈക്കോടതി; കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ് | Otta Pradakshinam
ബെവ്കോ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹങ്ങള്‍ക്ക് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബിവറേജസ് കടകള്‍ക്ക് മുന്നില്‍ കൂട്ടിയിടിയാണ് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എക്സൈസ് കമ്മീഷണറും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരായിരുന്നു.
കേന്ദ്രസഹകരണ വകുപ്പിനെ സി.പി.എം പേടിക്കുന്നതെന്താനാണ്? ഇന്ന് സീതാറാം യെച്ചൂരിയും രംഗത്ത് എത്തിയിരിക്കുകയാണ്. കാരണം ഒന്നേയുള്ളൂ സഹകരണ മേഖലയില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന സി.പി.എമ്മിന്റെ ക്രമക്കേടുകള്‍ പിടിക്കപ്പെടും അത്ര തന്നെ. പിന്നെ അമിത്ഷായാണ് വകുപ്പ് മന്ത്രിയും , സഖാക്കള്‍
പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കോവിഡ് വൈറസ് ഇന്നും ഭീഷണി ഉയര്‍ത്തി കേരളത്തിന് തലവേദന സൃഷ്ടിക്കുകയാണ്. ഒപ്പം സിക്ക വൈറസും സംസ്ഥാനത്ത് തലപൊക്കിയിരിക്കുന്നു. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ടെന്ന് ഉറപ്പാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

