ദില്ലി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണിയിൽ വൻ നേട്ടമുണ്ടാക്കി കേരളത്തിനെതിരേ പരാമർശങ്ങൾ അദ്ദേഹം നടത്താൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമായി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി അഞ്ചു വർഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടതായി ബാലഗോപാൽ പറഞ്ഞു. അടുത്ത വർഷം ജി എസ് ടി നഷ്ടപരിഹാര കാലാവധി തീരും. അപ്പോൾ മുതൽ പെട്രോളും ഡീസലും ജി എസ് ടീയിൽ ഉൾപ്പെടാനാണ് സാധ്യത, എങ്കിൽ കേരളത്തിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി . അത് മുന്‍കൂട്ടിക്കണ്ടാണ് സംസ്ഥാന ധനമന്ത്രി നിർമല സീതാരാമാനോട് നഷ്ടപരിഹാര കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടത്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

