Saturday, September 26, 2026

ഇന്ത്യ-ശ്രീലങ്ക അവസാന ടി20 ഇന്ന്; മൂന്ന് മലയാളികൾ ഇന്ത്യൻ കുപ്പായത്തിൽ?; സാധ്യതകൾ ഇങ്ങനെ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി20 ഇന്ന്. മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും ടി20 പരമ്പര നേടുക. ആദ്യ മത്സരത്തില്‍ ഇന്ത്യ 38 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് ബാധിച്ചതോടെ ടീമിലെ പ്രധാന താരങ്ങളെല്ലാം ഐസൊലേഷനിലായതോടെയാണ് മൂന്നാമതൊരു മലയാളി താരത്തിന്റെ കൂടി ഇന്ത്യന്‍ ടീം അരങ്ങേറ്റത്തിന് സാധ്യത തെളിയുന്നത്.

രണ്ടാം മത്സരത്തില്‍ നെറ്റ്‌സില്‍ പന്തെറിയാനെത്തിയ മലയാളി താരം സന്ദീപ് വാര്യറാണ് നിര്‍ണ്ണായക മൂന്നാം ടി20യില്‍ ഇന്ത്യയ്ക്കായി പന്തെറിയാന്‍ ഒരുങ്ങുന്നത്. രണ്ടാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ നവ്ദീപ് സൈനിക്ക് പരിക്കേറ്റതോടെയാണ് സന്ദീപിന് വഴിതെളിയുന്നത്. അങ്ങനെയെങ്കില്‍ മൊത്തം മൂന്ന് മലയാളികള്‍ സന്ദീപ്, സഞ്ജു, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഇന്ന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവും.

രണ്ടാം ടി20 യില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത റുതുരാജ് ഗെയിക്ക്വാദും, ശിഖാര്‍ ധവാനും ചേര്‍ന്ന് ഇന്നും ടീമിനായി ബാറ്റിംഗ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. മൂന്നാം നമ്പരില്‍ ദേവ്ദത്ത് പടിക്കലും, നാലാം നമ്പരില്‍ സഞ്ജു സാംസണുമെത്തും. അതേസമയം ഇന്ത്യക്കെതിരേ ഇതുവരെ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്കായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കന്നി ടി20 പരമ്പര ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ദസുന്‍ ഷണകയും സംഘവും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles