Tuesday, May 14, 2024
spot_img

ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍; വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടം

ദില്ലി: ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐസിസി പ്രഖ്യാപിച്ചു.ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലോകക്കപ്പില്‍ മത്സരങ്ങള്‍ നടത്തുക. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണെന്നത് പ്രത്യേകതയാണ്. പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. എളുപ്പമുള്ള ഗ്രൂപ്പാണ് ഇന്ത്യക്കും പാകിസ്ഥാനും ലഭിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് മാത്രമാണ് ഇരുവര്‍ക്കും ഭീഷണിയായിട്ടുള്ള മൂന്നാമത്തെ ടീം. ഈ വര്‍ഷം മാര്‍ച്ച് 20 വരെയുള്ള ഐസിസി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഗ്രൂപ്പ് എയില്‍ ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളും യോഗ്യതാ മത്സരങ്ങള്‍ ജയിച്ച്‌ വരുന്ന ടീമുകളും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് അരങ്ങേറുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles