Friday, May 3, 2024
spot_img

ഈ വിദേശ രാജ്യത്തിന്റെ രാജാവ് ഇപ്പോഴും ശ്രീരാമൻ; ഞെട്ടണ്ട സത്യം തന്നെയാണ്… | RAMAYANA

രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍. 1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ ‘മഹാരാധ്യലാവണ’ എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.

തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍, രാമായണം പ്രചാരം സിദ്ധിച്ചത്. ‘ദോരാഗാകു’ എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു.

തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles