ദില്ലി: ഒളിമ്പിക് ഹോക്കിയില്‍ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിനൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി ഗോള്‍കീപ്പര്‍ പി.ആർ. ശ്രീജേഷിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മെഡൽ നേട്ടത്തിൽ നിർണായകമായത് ശ്രീജേഷിന്റെ സേവുകളാണ്. ടൂർണമെന്റിൽ ഉടനീളം ഒന്നാന്തരം പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ കുറിച്ച ചരിത്ര നേട്ടത്തിൽ രാജ്യത്തെ പ്രമുഖരെല്ലാം അഭിനന്ദനങ്ങൾ ചൊരിഞ്ഞു
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

