ഹൈദരാബാദ്: ട്രാഫിക്ക് നിയമ ലംഘനത്തിന് തുടർച്ചയായി പിഴ ലഭിച്ചതോടെ മദ്യലഹരിയിൽ യുവാവ് ബൈക്ക് കത്തിച്ചു. 4800 രൂപയാണ് 12 തവണയായി ഇയാൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണയായുള്ള പോലീസ് പരിശോധനയിൽ പിടിക്കപ്പെട്ടതാണ് ഈ തുക പിഴ ചുമത്താൻ കാരണം. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് ബൈക്കിന് തീയിട്ടത്.
സങ്കപ്പ ക്വാറി തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തിൽ നിന്നും തന്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ സങ്കപ്പ വീണ്ടും പോലീസ് പിടിയിലായി. ഇതുവരെ പിഴയിട്ട പണം മുഴുവൻ അടച്ചു ശേഷമേ പോകാൻ അനുവദിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു. തുടർന്ന് ബൈക്കുമായി സങ്കപ്പ അതിവേഗം രക്ഷപെടുകയായിരുന്നു.
എന്നാൽ പോലീസ് ബൈക്കിനെ പിന്തുടർന്ന് ചെല്ലുകയായിരുന്നു. പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ച്ചയായിരുന്നു. എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോൾ നിരന്തരം പിഴ ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് സങ്കപ്പയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

