Monday, May 6, 2024
spot_img

വിവാദങ്ങൾ ഒഴിയാതെ ശില്‍പ ഷെട്ടി; വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിൽ നടിക്കും മാതാവിനുമെതിരെ കേസെടുത്ത് യു.പി പോലീസ്

ലക്നൗ: വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തി ബോളിവുഡ് നടി ശില്‍പ ഷെട്ടിയും അമ്മ സുനന്ദ ഷെട്ടിയും. ഇപ്പോൾ തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഇവർക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

കേസെടുത്തതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ ഉത്തർപ്രദേശ് പോലീസ് ശില്‍പ ഷെട്ടിയെയും സുനന്ദ ഷെട്ടിയെയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി പോലീസ് നടിക്കും മാതാവിനും നോട്ടിസ് നല്‍കിയിട്ടുണ്ട്.

ജ്യോത്സ്‌ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പരാതി നൽകിയത്. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായ ശില്‍പ ഷെട്ടി ഡയറക്ടറായ സുനന്ദ ഷെട്ടി എന്നിവര്‍ ചേര്‍ന്ന് വെല്‍നസ് സെന്ററിന്റെ പുതിയ ശാഖ തുടങ്ങുന്നതിനായി ജ്യോത്സ്‌ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പുതിയ ശാഖ ഉടന്‍ ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്ന് ഇവർ നൽകിയ പരാതിയില്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles