Monday, December 29, 2025

റംസാന്‍ വ്രതം: വോട്ടെടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: റം​സാ​ന്‍ വ്ര​തം മു​ന്‍​നി​ര്‍​ത്തി വോട്ടെടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാന്‍ വ്രതം മുന്‍നിര്‍ത്തി അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പിന്റെ സമയം വൈകിട്ട് ആറു വരെ എന്നുള്ളത് വൈകിട്ട് നാലര വരെയോ അഞ്ചുമണി വരെയോ ആക്കി പുന:ക്രമീകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയ ആവശ്യം. റംസാനില്‍ വോട്ടെടുപ്പ് രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച്‌ നേരത്തെ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു.എന്നാല്‍ ഇതിന് കഴിയില്ലെന്നാണ് കമ്മീഷന്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles