Thursday, January 8, 2026

പരോളിലിറങ്ങി;20,500 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച് സാംസങ് മേധാവി

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണമേഖലയിലെ വമ്പന്‍ കമ്പനി സാംസങ് വരും വര്‍ഷം 20,500 കോടി ഡോളറുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ബയോടെക്,കമ്പ്യൂട്ടിങ് ചിപ്പ് മാനുഫാക്ച്ചറിങ് മേഖലകളിലാണ് നിക്ഷേപം നടത്തുക.സാംസങ് ഇലക്ട്രോണിക്‌സും സാംസങ് ബയോലോജിക്‌സുമായിരിക്കും നനിക്ഷേപം നടത്തുക.

ബയോടെക് മേഖല കൊണ്ട് വാക്‌സിന്‍ നിര്‍മാണമാണ് സാംസങ് ഉദ്ദേശിക്കുന്നതെന്നും വിവരമുണ്ട്. സാംസങ്ങിന്റെ ബയോലോജിക്‌സ് കമ്പനിക്കായിരിക്കും ചുമതല. 2030 ന് മുമ്പ് കമ്പ്യൂട്ടിങ് ചിപ്പ് നിര്‍മാണ മേഖലയില്‍ 15,100 കോടി ഡോളര്‍ മുതല്‍മുടക്കും. നാല്‍പതിനായിരത്തോളം പേര്‍ക്കായിരിക്കും ജോലി ലഭിക്കുക.ഇന്ത്യയിലും ഈ ഘട്ടത്തില്‍ നിക്ഷേപം നടത്തുമെന്നും വിവരമുണ്ട്.ദക്ഷിണ കൊറിയയുടെ ലിബറേഷന്‍ ദിനത്തിന് മുമ്പ് ജയിലിലായിരുന്ന സാംസങ് ഇലക്ട്രോണിക്‌സ് മേധാവി ജെ വൈ ജയിലില്‍ നിന്ന് പരോളിലിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.ലീയുടെ നേതൃത്വത്തില്‍ വലിയ നിക്ഷേപങ്ങളുമായി സാംസങ്ങിന് മുമ്പോട്ട് പോകാന്‍ സാധിക്കുമെന്നാണ് ജനങ്ങളുടെ വിലയിരുത്തലെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Latest Articles