ദില്ലി: ലോകകപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഒക്ടോബറില്‍ യു.എ.ഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്യാപ്ടൻ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കോഹ്ലി ബി.സി.സി.ഐയ്ക്ക് കത്ത് നൽകി. അതേസമയം ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്ടൻ സ്ഥാനത്ത് തുടരുമെന്നും കോഹ്ലി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
???????? ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
മൂന്നു ഫോർമാറ്റിലും ക്യാപ്ടനായി തുടരുന്നതിനാൽ അമിതമായ ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്നാണ് കോഹ്ലി ട്വീറ്റ് ചെയ്തത്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോഹ്ലി പറയുന്നു. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരെയും സെലക്ടര്‍മാരെയും തന്റെ തീരുമാനം അറിയിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തേ തന്നെ കോഹ്ലി ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാൽ, ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണമുണ്ടായില്ല.