Tuesday, April 30, 2024
spot_img

ലോകകപ്പിന് ശേഷം ട്വന്റി20 ക്യാപ്ടൻ സ്ഥാനം ഒഴിയും: കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ദില്ലി: ലോ​ക​ക​പ്പി​നു​ ശേ​ഷം ഇ​ന്ത്യ​ന്‍ ട്വന്റി20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് പ്രഖ്യാപിച്ച് വി​രാ​ട് കോ​ഹ്ലി. ഒ​ക്ടോ​ബ​റി​ല്‍ യു.എ.ഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്യാപ്ടൻ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കോഹ്ലി ബി.സി.സി.ഐയ്ക്ക് കത്ത് നൽകി. അതേസമയം ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ ക്യാപ്ടൻ സ്ഥാനത്ത് തുടരുമെന്നും കോഹ്‌ലി അറിയിച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ചത്.

മൂന്നു ഫോർമാറ്റിലും ക്യാപ്ടനായി തുടരുന്നതിനാൽ അമിതമായ ജോലിഭാരം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി-20 ​നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്നാണ് കോഹ്ലി ട്വീ​റ്റ് ചെയ്തത്. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ല്‍ ടി-20​യി​ല്‍ തു​ട​ര്‍​ന്നും ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കുമെന്നും കോഹ്ലി പറയുന്നു. ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ ​എ​ന്നി​വ​രെ​യും സെ​ല​ക്ട​ര്‍​മാ​രെ​യും ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. നേരത്തേ തന്നെ കോഹ്ലി ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാൽ, ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണമുണ്ടായില്ല.

Related Articles

Latest Articles