Thursday, October 15, 2026

പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

പാലക്കാട്: പാലക്കാട് – തൃശൂർ മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ലോറി പൂർണമായും കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് വൈകീട്ടോടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് അപകടം നടന്നത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി എടുക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്ന് നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലോറി നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Related Articles

Latest Articles