Sunday, May 19, 2024
spot_img

പതിവായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണോ? കരുതിയിരിക്കണം ഈ രോഗം


ജോലിയോ പഠനമോ ആയി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് പലരും.അതും മണിക്കൂറുകളോളം. കമ്പ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. അതിലൊന്നാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. ഇത് കൂടാതെ കൈകാല്‍ തരിപ്പ്,നടുവേദന,കഴുത്ത് വേദന എന്നിവയും വില്ലനാകാറുണ്ട്. ഇവയില്‍ ഗുരുതരമായേക്കാവുന്ന കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.

കമ്പ്യൂട്ടര്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍
കണ്ണുകഴയ്ക്കുക,തലവേദന,കാഴ്ചമങ്ങല്‍,കണ്ണുചുവപ്പ്,കണ്ണ് വരണ്ടതായി അനുഭവപ്പെടുക,കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട്
,തോളും കഴുത്തും വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം.

എന്തെല്ലാം ഘടകങ്ങള്‍ കാരണമാകാം

  1. നേരത്തെയുള്ള കാഴ്ചക്കുറവ്
  2. കൃത്യമല്ലാത്ത ഗ്‌ളാസ്പവര്‍
  3. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയിലെ
    പ്രകാശം
  4. സ്‌ക്രീനില്‍നിന്നുള്ള ദൂരം
  5. സ്‌ക്രീനില്‍നിന്ന് പ്രതിഫലിക്കുന്ന ഗ്‌ളേര്‍
  6. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി

ഒരു വ്യക്തിക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ അയാളുടെ കാഴ്ചയുടെ പരിമിതിയെയും എത്രസമയം തുടര്‍ച്ചയായി സ്‌ക്രീന്‍ ഉപയോഗിക്കുന്നു എന്നതിനെയും അനുസരിച്ചായിരിക്കും. നേരത്തെ കാഴ്ചവൈകല്യമുള്ള വ്യക്തി, അതായത് ഷോര്‍ട്ട്‌സൈറ്റ്, ലോങ്‌സൈറ്റ് അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം 40 വയസ്സിനുമേല്‍ ഉണ്ടാകുന്ന വെള്ളെഴുത്ത് ഇവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്‌ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്‌സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്‌ക്രീനില്‍നിന്നുള്ള ഗ്‌ളേറും കാഴ്ച ആയാസകരമാക്കും.

സാധാരണ പേപ്പര്‍ വായിക്കുന്ന ദൂരം 18-20 സെ.മീ. ആണ്. എന്നാല്‍, കംപ്യൂട്ടര്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന ദൂരം 20-28 ഇഞ്ചാണ്. അതിനാല്‍ സ്ഥിരമായി കണ്ണട അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കുപോലും കംപ്യൂട്ടര്‍സ്‌ക്രീന്‍ ബുദ്ധിമുട്ടുണ്ടാക്കാം. ചിലര്‍ക്ക് വ്യക്തമായി കാണാന്‍ സ്‌ക്രീനിലേക്ക് കുനിഞ്ഞുനോക്കേണ്ടിവരാം. അല്ലെങ്കില്‍ തല ചരിച്ച് നോക്കേണ്ടിവരാം. ഇത് കഴുത്തിലേയും തോളിന്റെയും പേശികള്‍ക്ക് ക്ഷീണമുണ്ടാക്കും. മിക്കവാറും കാഴ്ചയുടെ പരിമിതിക്കും ഉപരിയായി കണ്ണ് പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴാണ് സിവിഎസ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ടിലധികം മണിക്കൂര്‍ കംപ്യൂട്ടര്‍സ്‌ക്രീന്‍ ഉപയോഗം ഇതിനു കാരണമാകാം.

Related Articles

Latest Articles