Sunday, May 19, 2024
spot_img

വീണ്ടും ആശ്വാസ നടപടിയുമായി മോദി സർക്കാർ; മസ്‌കുലാര്‍ അട്രോഫി മരുന്നുകളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി

ദില്ലി: മസ്‌കുലാര്‍ അട്രോഫി മരുന്നുകളെ ജി എസ് ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോ​ഗത്തിലാണ് തീരുമാനം. ഏതാനും ജീവന്‍ രക്ഷാ മരുന്നുകളെയും ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. കോവിഡ്​ മരുന്നുകൾക്ക്​ നൽകിയിരുന്ന ജി.എസ്​.ടി ഇളവ്​ 2021 ഡിസംബർ വരെ നീട്ടി.

ഇറ്റോലിസുമാബ്, പോസകോണസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാംലാനിവിമാബ് ആന്‍ഡ് എറ്റെസെവിമാബ്, കാസിരിവിമാബ് ആന്‍ഡ് ഇംദേവിമാബ്, 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ്, ഫാവിപിരവിര്‍ എന്നിവയും ഇളവിന് അര്‍ഹരായ മരുന്നുകളുടെ പട്ടികയിലുണ്ട്.മാത്രമല്ല നാല് മരുന്നുകളോടൊപ്പം തന്നെ കോവിഡ് 19 ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കുമെന്ന് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിർപ്പുമായി സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവെച്ചു. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള വിഷയം ച‍ർച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലോടെയാണ് ഈ നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോ​ഗം മാറ്റിവെക്കുകയായിരുന്നു.

Related Articles

Latest Articles