Tuesday, September 29, 2026

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; പരാതിയിൽ ജസീർ, നൗഫൽ, നിയാസ് എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി. കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ ജസീറാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ജസീര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. മൂന്നംഗ സംഘം പെണ്‍കുട്ടിയെ കുണ്ടറയിൽ നിന്നും കാറിൽ കടത്തിയാണ് കൊണ്ടുപോയത്. പാലോട് എത്തിച്ച് ജസീര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വാഹനമൊരുക്കിയതിനും വീട് വാടകയ്ക്ക് എടുത്ത് നൽകിയതിനുമാണ് നൗഫലിനെയും നിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles