Thursday, October 8, 2026

ലൈഫ് മിഷൻ ; ആറ് കോടിയുടെ കോഴ ഇടപാട് നടന്നതിന്റെ തെളിവുകൾ കൈയ്യിലുണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സ്വപ്ന സുരേഷ്.
കോഴ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് സ്വപ്ന പറഞ്ഞു. ആറ് കോടി രൂപയുടെ കോഴ ഇടപാടാണ് ലൈഫ് മിഷനിൽ പദ്ധതിയിൽ നടന്നതെന്നും സ്വപ്ന വ്യക്തമാക്കി.

അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകളിൽ എത്രമാത്രം അട്ടിമറി നടന്നിട്ടുണ്ടെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി ലഭിചെന്നും ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും പറഞ്ഞ് കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് രംഗത്ത് വന്നിരുന്നു .

Related Articles

Latest Articles