Tuesday, September 29, 2026

ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മുങ്ങി മരിച്ചു

ചേര്‍ത്തല: ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കല്‍ ജീവന്റെ മകന്‍ ജിഷ്ണു (17) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടം നടന്നത്. പതിനേഴുകാരനായ ജിഷ്ണു തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലയ്ക്ക് സമീപത്തെ പെരുംകുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ജിഷ്ണു. അവിടെയുള്ള തന്റെ സുഹൃത്തുക്കളുമായി ഒരു കിലോമീറ്ററോളം അകലെയുള്ള പെരുംകുളത്തില്‍ കുളിക്കാനിറങ്ങിയതാണ്. എന്നാൽ ജിഷ്ണു വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ പരിസരവാസികളും മറ്റും ചേര്‍ന്ന് ജിഷ്ണുവിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അമ്മ: ജീവ. സഹോദരന്‍: ജിതിന്‍.

Related Articles

Latest Articles