Sunday, October 18, 2026

ഇന്ത്യൻ വ്യോമാതിർത്തിയിൽ വച്ച് ഇറാൻ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി; മുന്നറിയിപ്പ് കിട്ടിയ ഇന്ത്യൻ വ്യോമ സേന നിമിഷങ്ങൾക്കുള്ളിൽ യുദ്ധവിമാനങ്ങൾ അയച്ചു, ഇറാനിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്നു വിമാനം

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിൽ വച്ച് ഇറാൻ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ച് വിമാനത്തിന് സുരക്ഷയൊരുക്കി. ഇറാൻ പൗരന്മാരായിരുന്നു യാത്രികരെല്ലാം. ചൈനയിലേക്കുള്ള യാത്രക്കിടെയാണ് ഇറാൻ വിമാനം ഇന്ത്യൻ വ്യോമാ അതിർത്തിയിലൂടെ സഞ്ചരിച്ചത്.

മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജോധ്പൂരിലെയും പഞ്ചാബിലെയും എയർഫീൽഡുകളിൽ നിന്ന് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പാഞ്ഞെത്തി. നിലവിൽ ചൈനയിലേക്കാണ് യാത്രാവിമാനം പോകുന്നത്.

അൽപ്പസമയം യാത്രാ വിമാനത്തിന് അകമ്പടി സേവിച്ച ശേഷം അപകടമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് യുദ്ധവിമാനങ്ങൾ മടങ്ങിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Latest Articles