Friday, May 3, 2024
spot_img

കൊല്ലത്ത് 21 കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദർശ് എന്ന 21 കാരണാണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.

സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയിൽ. ആദർശ് കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles