Monday, September 21, 2026

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്ത സംഭവം; വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് മേനകാഗാന്ധി

ദില്ലി : തിരുവനന്തപുരം വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിച്ചത്ത സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി രംഗത്ത്. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് മേനക ഗാന്ധി തുറന്നടിച്ചു.

കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട മേനക ഗാന്ധി മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും ആരോപിച്ചു.

കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ പുലർച്ചെ വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കരടി വീണത്. മയക്കുവെടിവച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിനുള്ളിലാക്കിയശേഷം വനമേഖലയിൽ തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ പദ്ധതി . എന്നാൽ മയക്കുവെടിയേറ്റ കരടി റിങ് നെറ്റിൽ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി തിരികെ കിണറ്റിൽ വീണ് ചാവുകയായിരുന്നു.

*

Related Articles

Latest Articles