Saturday, April 27, 2024
spot_img

നിങ്ങൾ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ തൊണ്ട വരളാറുണ്ടോ ?തൊണ്ടയ്ക്കുണ്ടാവുന്ന അസ്വസ്ഥത നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാറുണ്ടോ ?എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തൊണ്ട അടഞ്ഞിട്ടായിരിക്കും മിക്കവരും എഴുന്നേൽക്കുന്നത്. ഇത് നിങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കാറും ഉണ്ടാവും. ഇവയെ ‘ഉറക്കച്ചടവ്’ എന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. എന്നാല്‍ ഇവയ്ക്ക് പിന്നില്‍ ചില ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്.

വായു മലിനീകരണമാണ് ഇതില്‍ രണ്ടാമതൊരു കാരണമായി വരുന്നത്. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാന്‍ കാരണമാവുകയും ചെയ്യുന്നു. തണുപ്പ് കാലങ്ങളില്‍ അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കിലും രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം.

ചിലര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും സ്ലീപ് അപ്നിയ എന്ന പ്രശ്‌നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്‌നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.

Related Articles

Latest Articles