Friday, May 10, 2024
spot_img

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

മധുര : തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര പാലമേട്ടിലാണ് സംഭവം . മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. ഒൻപത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കെ പത്താമത്തെ കാള യുവാവിന്റെ ജീവനെടുക്കുകയായിരുന്നു.

കുത്തേറ്റതിനെ തുടർന്ന് മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. നിലവിൽ മത്സരത്തിനിടെ പരുക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles