Monday, September 21, 2026

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ! ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കിയും ഗുസ്തിയും ബാഡ്മിന്റണും ഉണ്ടാകില്ലെന്ന് സംഘാടകർ

ലണ്ടന്‍ : ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. രാജ്യത്തിന് ഉറച്ച മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളായ ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, സ്‌ക്വാഷ്, ഷൂട്ടിങ് തുടങ്ങിയ മത്സരയിനങ്ങൾ ഗെയിംസിൽ നിന്ന് ഒഴിവാക്കാൻ സംഘാടകർ ഔദ്യോഗികമായി തീരുമാനിച്ചു.

ചെലവുകുറയ്ക്കലാണ് മത്സരയിനങ്ങൾ ഒഴിവാക്കുന്നതിനുള്ള കാരണമായി സംഘാടകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. 2022ൽ ബർമിങ്ങാമിൽ ഇരുപത് മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ബർമിങ്ങാം ഗെയിംസില്‍ മെഡൽ വേട്ടയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ നേടിയ 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോള്‍ ഒഴിവാക്കിയ കായിക ഇനങ്ങളില്‍ നിന്നായിരുന്നു.

2026 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഗെയിംസ് നടത്താനുള്ള സാമ്പത്തിക ചെലവിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം പിന്മാറിയതിനെ തുടര്‍ന്ന് അനിശ്ചിതത്തിലായിരുന്നു. ഈ സാഹചാര്യത്തിലാണ് അവസാന നിമിഷം സ്‌കോട്ട്‌ലന്‍ഡ് രംഗത്തുവന്നത്.

Related Articles

Latest Articles