Sunday, May 12, 2024
spot_img

തലസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടി! ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിരാജിവച്ചു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ദില്ലി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി രാജിവച്ചു. പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിവരം.

ദില്ലിയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ല‌‌വ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. ദില്ലിക്ക് അപരിചിതരായ സ്ഥാനാർത്ഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.

2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അദ്ധ്യക്ഷനായി ലവ്ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്.

Related Articles

Latest Articles