Saturday, May 11, 2024
spot_img

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ് സാഹിൽ ഖാനെതിരെയുള്ള കുറ്റം. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നിന്നാണ് സാഹിലിനെ മുംബൈ ക്രൈംബ്രാഞ്ച് എസ്ഐടി അറസ്റ്റ് ചെയ്തത്.

മഹാദേവ് വാതുവെപ്പ് ആപ്പ് ശൃംഖലയുടെ ഭാഗമായ ദ ലയൺ ബുക്ക് ആപ്പുമായി സഹിൽ ഖാൻ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ഈ കേസിൽ മുംബൈ പൊലീസും സാഹിലിനെ ചോദ്യം ചെയ്തിരുന്നു. സാഹിൽ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് നടൻ സാഹിൽ ഖാൻ ഒളിവിൽ പോയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് സാഹിൽ ഖാനായി പോലീസ് തുടർച്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസ് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടി ഏപ്രിൽ 18ന് സാഹിൽ ഖാനെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യൽ ഏകദേശം 4 മണിക്കൂർ നീണ്ടുനിന്നിരുന്നു.

Related Articles

Latest Articles