Thursday, May 2, 2024
spot_img

യുഡിഎഫിന് തിരിച്ചടി !സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക് !തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ ;പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കാൻ തീരുമാനം

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്.പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ യുഡിഎഫില്‍ നിന്നും രാജിവെച്ചത്.ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു സജി മഞ്ഞക്കടമ്പില്‍. കോട്ടയത്തെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നനദ്ദയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Related Articles

Latest Articles