Sunday, January 11, 2026

കൊച്ചി കായലിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: തന്തോന്നിതുരുത്തിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് തീപടർന്നത്. ബോട്ട് പൂർണമായും കത്തിനശിച്ചു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പോലീസും തീരദേശ പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തിൽ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles