Monday, September 21, 2026

കോട്ടയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു;നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

കോട്ടയം: മാഞ്ഞൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു.നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.മേമുറി തോപ്പിൽ ജോർജ് ജോസഫിന്റെ നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്.

നാല് ബംഗാൾ സ്വദേശികളുടെ ദേഹത്തേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. മറ്റ് ജോലിക്കാരും നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Related Articles

Latest Articles