Tuesday, June 18, 2024
spot_img

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞു, പത്തോളം പേർക്ക് പരിക്ക്, ബസിലുണ്ടായിരുന്നത് പോണ്ടിച്ചേരിയിൽ നിന്ന് വന്ന ഭക്തർ

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് പത്തു പേർക്ക് പരിക്കേറ്റു. പോണ്ടിച്ചേരിയിൽനിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ ചാലമറ്റത്തിനു സമീപമാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം 28 പേർ ബസിലുണ്ടായിരുന്നു.

ബസ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Latest Articles