Saturday, May 18, 2024
spot_img

സിപിഎമ്മിന് പേടി സ്വപ്നമായി ബിജെപി |CPM|BJP

സി പി എമ്മിന് ബിജെപിയോടുള്ള കലിപ്പാണ് , സി പി എമ്മുകാർ ഗവർണറോട് കാണിക്കുന്നത് , അതിനുള്ള ഉത്തമ ഉദാഹരണമാണ് , കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് ഇപ്പോൾ
എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും എതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ദേവൻ രംഗത്തെത്തിയിരിക്കുകയാണ് . പൗരബോധം നഷ്ടപ്പെട്ടവരാണ് എസ് എഫ് ഐക്കാരെന്ന് ദേവൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദേവന്റെ പ്രതികരണം.

ഗവർണർക്കെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം ബി ജെ പി കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല എന്നും ബി ജെ പി കൂടി പ്രതിഷേധിച്ചാൽ തെരുവ് യുദ്ധം നടക്കും എന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയിൽ ഉള്ളത് കുറേ കിഴങ്ങൻമാരാണെന്നും ദേവൻ പറഞ്ഞു. എസ് എഫ് ഐക്കാർക്കും ഡി വൈ എഫ് ഐക്കാർക്കും പൗരബോധം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിൽ ഏറ്റവും ആവശ്യം പൗരബോധമാണ്. ഈ പൗരബോധം നഷ്ടപ്പെട്ട കുറച്ചാളുകൾ ചേർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അക്രമിക്കാൻ ശ്രമിച്ചത്. ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണ്. ഇത്തരം സംഭവങ്ങളെ ശക്തമായി എതിർക്കണം’, ദേവൻ പറഞ്ഞു. അതേസമയം ബി ജെ പി വിട്ട സിനിമാ പ്രവർത്തകരായ ഭീമൻ രഘുവും രാജസേനനും എതിരേയും അദ്ദേഹം രംഗത്തെത്തി.

ഭീമൻ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ഗ്ലാമറിന്റെ പേരിൽ ബി ജെ പിയിൽ വന്നവരാണ് ഇരുവരും എന്നും ദേവൻ പറഞ്ഞു. രാഷ്ട്രയത്തിന്റെ പേരിൽ അല്ല ഭീമൻ രഘുവും രാജസേനനും ബി ജെ പി വന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി തൃശൂരിൽ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്നും ഇത്തവണ മത്സരിക്കാനില്ലെന്നും ദേവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദേവനെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാർത്താക്കുറിപ്പിൽ അറിയിച്ചത്. 2004 ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു.

പിന്നീട് ഈ പാർട്ടി ബി ജെ പിയിൽ ലയിപ്പിച്ചു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത് എന്നായിരുന്നു ദേവൻ പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി ദേവൻ മത്സരിച്ചിട്ടുണ്ട്

Related Articles

Latest Articles