Tuesday, October 6, 2026

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്;ഫോറസ്റ്റ് ഓഫീസ‍ർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്

ഇടുക്കി: ഇടുക്കിയിൽ വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് ആണ് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

എന്നാൽ ഇത് കള്ളക്കേസാണെന്ന് തെളിയുകയും തുടർന്ന് സജിയെ ലോക്കപ്പിൽ മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കിയതെന്നും സജി എസ്.സി എസ്.ടി കമ്മീഷന് പരാതി നൽകുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസ‍ർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി നടപടി എടുത്തത് 

Related Articles

Latest Articles