Sunday, October 18, 2026

വാഹനാപകടം ;സ​ഹോ​ദ​രനൊപ്പം യാത്ര ചെയ്യവെ കു​റു​കെ വന്ന ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മ​ഞ്ചേ​രി: ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു മ​ഞ്ചേ​രി മു​ള്ള​മ്പാ​റ പാ​ട്ട​ങ്ങാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ത്ത സ​ഹോ​ദ​ര​ൻ ഓ​ടി​ച്ച ബൈ​ക്കി​ന് പി​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു വിദ്യാർത്ഥി. സ​ഹോ​ദ​രനൊപ്പം യാത്ര ചെയ്യവെ ബൈ​ക്ക​പ​ക​ട​ത്തി​ൽപ്പെട്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു.മ​ഞ്ചേ​രി മു​ള്ളമ്പാ​റ ഗ്യാ​സ് ഗോ​ഡൗ​ണി​നു സ​മീ​പം അ​യ്യ​പ്പു​റ​ത്ത് കൂ​ളി​യോ​ട​ൻ ഫി​റോ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​മാ​ൻ ആ​ണ് മ​രി​ച്ച​ത്.

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു കു​റു​കെ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ക്കുകയായിരുന്നു.മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയാ​ണ്. ഹ​സ്ന​യാ​ണ് മു​ഹ​മ്മ​ദ് അ​മാ​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ : ഷി​ഫി​ൻ, നി​ഫി​ൻ, ഹു​ദ. പൊ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് സംസ്കരിക്കും.

Related Articles

Latest Articles