Wednesday, May 15, 2024
spot_img

15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; കൗമാരക്കാരന്‍ ഉള്‍പ്പെടെ 5 പേർ അറസ്റ്റിൽ

റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാടിനെ നടുക്കിയ സംഭവത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. റാഞ്ചിയിലെ ലാപുങ് മേഖലയിലാണ് ദാരുണ സംഭവം നടന്നത്.ജൂലൈ 23 നായിരുന്നു സംഭവം.

സഹപാഠിയായ പെണ്‍കുട്ടി മറ്റൊരു ആണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ബാലന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും നാല് യുവാക്കളും കൃത്യത്തില്‍ പങ്കാളിയാണെന്നും റാഞ്ചി എസ്പി നൗഷാദ് ആലം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യപ്രതിയായ കൗമാരക്കാരനെ കൂടാതെ ലാപുങ് മേഖലയിലുള്ള റോഷന്‍ ഹോറോ, സുഖ്‌റാം ഹോറോ, രാഹുല്‍ ഹോറോ, പവന്‍ ഹോറോ എന്നിവരാണ് പിടിയിലായത്.

Related Articles

Latest Articles