Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 31 കാവൽ സർക്കാരിൻ്റെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച യുദ്ധ വിജയം സി. പി. കുട്ടനാടൻ

വാജ്‌പേയ്യുടെ ഭരണം 1999ലേയ്ക്ക് കടന്നു. ആരംഭത്തിൽ തന്നെ വലിയൊരു പ്രശ്‌നം നേരിടേണ്ടി വന്നു. ഒറീസ്സയിലെ പട്ടിക വർഗ്ഗക്കാരായ വനവാസികൾക്കിടയിൽ പ്രവർത്തിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനങ്ങൾ നടത്തിയിരുന്ന ഓസ്‌ട്രേലിയക്കാരനായ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനേയും ആണ്മക്കളായ ഫിലിപ്പ്, വയസ്സായ തിമോത്തി എന്നീ രണ്ട് ആൺ‌മക്കളെയും ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലിട്ട് 1999 ജനുവരിയി 22ന്‌ ബജ്റംഗ് ദൾ പ്രവർത്തകർ തീവച്ചു കൊന്നു. ഇതൊരു വലിയ വിവാദമായി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മുഖം വക്രീകരിയ്ക്കാൻ തത്പരകക്ഷികൾ ഈ അവസരം ഉപയോഗപ്പെടുത്തി. ബിജെപി ഭരണത്തിൽ ക്രിസ്ത്യാനികൾക്ക് ജീവിയ്ക്കാൻ സാധിയ്ക്കാത്ത ഇടമാണ് ഇന്ത്യ എന്നൊക്കെ പ്രചാരണമുണ്ടായി.

രാജ്യത്തിൻ്റെ വിദേശബന്ധങ്ങൾ വളരെ ശക്തിപ്പെടുത്തുവാൻ ആഗ്രഹിച്ച വാജ്‌പേയ് സർക്കാർ പാകിസ്ഥാനോടുള്ള സമീപനത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുവാൻ ഒരുമ്പെട്ടു. ഇന്ത്യയിൽ ബിജെപി ഭരിയ്ക്കുമ്പോൾ പാകിസ്ഥാനുമായി വ്യക്തമായ ഒരു പരിഹാരം ഉണ്ടാക്കിയാൽ അതിനോളം വലിയ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ല എന്ന് ആർഎസ്എസ് നേതൃത്വത്തിന് ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെ ഫെബ്രുവരി 19ന് അതിർത്തി കടന്നുള്ള ഡൽഹി – ലാഹോർ ബസ് സർവീസ് ആരംഭിച്ചു. ആദ്യ യാത്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയി പ്രധാന യാത്രികനായി പാകിസ്ഥാനിലേയ്ക്ക്. ഇത് അന്താരാഷ്ട്ര മൂല്യമുള്ള വാർത്തയായി. ഈ സന്ദർശനവേളയിൽ കാശ്മീരിനെ ചൊല്ലിയുള്ള തർക്കത്തിൽ ക്രിയാത്മക പരിഹാരം കാണുവാനുള്ള പരിശ്രമം നടത്തുവാനും ആണവയുദ്ധ സാധ്യത കുറയ്ക്കാനുമുള്ള നടപടികൾ പ്രഖ്യാപിക്കാനും ഫെബ്രുവരി 23ന് തീരുമാനിച്ചു.

ഫെബ്രുവരി അവസാനത്തിൽ അവതരിപ്പിയ്ക്കപ്പെട്ട ഈ സർക്കാരിൻ്റെ ബജറ്റിലാണ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ കൊടുക്കുന്നതിനായി ധനം വകയിരുത്തുന്നതുൾപ്പടെയുള്ള നടപടികൾ ആരംഭിയ്ക്കപ്പെട്ടത്. അതിൻ്റെ തുടർച്ചയാണ് നാം ഇന്ന് കാണുന്ന പല വികാസങ്ങളും.

ഇതിനിടെ എഐഎഡിഎംകെ പുതിയ പ്രശ്‌നവുമായി വന്നു. അതെന്തന്നാൽ അഡ്മിറൽ വിഷ്ണു ഭഗവതിനെ പിരിച്ചുവിട്ട നടപടിയിൽ സംയുക്ത പാലമെൻ്ററി സമിതിയുടെ അന്വേഷണം വേണമെന്നു പ്രതിപക്ഷത്തെ കോൺഗ്രസ്സ് പാർട്ടി ആവശ്യമുന്നയിച്ചു. ഇതിനെ ഭരണപക്ഷത്തിരുന്ന് എഐഎഡിഎംകെ ഏപ്രിൽ 3ന് പിന്തുണച്ചു. ഇതോടെ വാജ്‌പേയ് സർക്കാർ ആടിയുലഞ്ഞു. മാത്രമല്ല പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനെ പിരിച്ചു വിടണമെന്നും നാവികസേനാ മേധാവിയെ തിരിച്ചെടുക്കണമെന്നും എഐഎഡിഎംകെ മന്ത്രിമാർ ഏപ്രിൽ 5ന് ആവശ്യപ്പെട്ടു. ഈ ആവശ്യം മന്ത്രിസഭ തള്ളി. അതോടെ ഈ സർക്കാരിൻ്റെ അവസാന സീനിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേരുകയായി.

തുടർന്ന് ഏപ്രിൽ 6ന് എഐഎഡിഎംകെ തങ്ങളുടെ രണ്ട് പ്രതിനിധികളെ വാജ്‌പേയ് മന്ത്രിസഭയിൽ നിന്ന് പിൻവലിച്ചു. അങ്ങനെ രാഷ്ട്രീയ കളികളും ചർച്ചകളും വീണ്ടും സജീവമായി. എല്ലാത്തിനും പിന്നിൽ കോൺഗ്രസിൻ്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഏപ്രിൽ 14ന് ഭരണസഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് എഐഎഡിഎംകെ രംഗത്തെത്തിയതോടെ രാഷ്‌ട്രപതി കെ.ആർ. നാരായണൻ, പാർലമെണ്ടിൽ വിശ്വാസവോട്ട് തേടണമെന്ന് വാജ്‌പേയ് സർക്കാരിനോട് ആവശ്യപ്പെട്ടു. അങ്ങനെ അടുത്ത വിശ്വാസ വോട്ടെടുപ്പിനെ നേരിടുകയാണ് ബിജെപി. ഏപ്രിൽ 17ന് വിശ്വാസ വോട്ടെടുപ്പ് നടന്നു. ഇത് വലിയ നാടകീയ സംഭവങ്ങൾക്കും ഉദ്വെഗജനകമായ സന്ദർഭങ്ങൾക്കും സാക്ഷ്യം വഹിച്ചു. സർക്കാർ വീഴും എന്ന് തന്നെയായിരുന്നു പൊതുവെയുള്ള തോന്നൽ. പ്രമോദ് മഹാജൻ അടക്കമുള്ള തന്ത്രജ്ഞർ വോട്ടുറപ്പിയ്ക്കാനുള്ള കഠിന പരിശ്രമം നടത്തി. എന്നാൽ ബിഎസ്പിയുടെ പ്രഖ്യാപനം ഏവരെയും ഞെട്ടിച്ചു. വാജ്‌പേയ് സർക്കാരിന് പിന്തുണ കൊടുക്കുമെന്ന് അവർ പത്രക്കരോട് പറഞ്ഞു.

അങ്ങനെ പാർലമെൻ്റ് സമ്മേളനം നടന്നു. അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ മായാവതി ചതിച്ചു. ഒരു വോട്ടിൻ്റെ വ്യത്യാസം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു. തുടർന്ന് പ്രതിപക്ഷം ആഘോഷങ്ങളിലേക്കും ഉച്ചത്തിലുള്ള ആഹ്ലാദങ്ങളിലേക്കും കടന്നു. കോൺഗ്രസ്സിൻ്റെ കളികൾ പലതും വിജയം കണ്ടു. സ്‌ക്രീൻ കണ്ടപ്പോൾ വാജ്‌പേയി മോക്ക് സല്യൂട്ട് നൽകി കൈ ഉയർത്തി. അപമാനിതനായതിൻ്റെ എല്ലാ വിഷണ്ണതയും അദ്ദേഹത്തിൻ്റെ മുഖത്തുണ്ടായിരുന്നു. അങ്ങനെ ഒരൊറ്റ വോട്ടിൻ്റെ വ്യത്യാസത്തിൽ ബിജെപി സർക്കാർ നിലംപൊത്തി. ബിജെപി പ്രവർത്തകർ ദുഃഖിതരായി വിജയ രാജെ സിന്ധ്യ പ്രധാനമന്ത്രിയുടെ ഓഫീസിലിരുന്ന് പൊട്ടിക്കരഞ്ഞു. വാജ്‌പേയി അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇങ്ങനൊക്കെ ബിജെപിയോട് ചെയ്ത് നേതാക്കളെയും പ്രവർത്തകരെയും കരയിച്ച കോൺഗ്രസ്സിനോട് ഇന്ന് പകരം വീട്ടരുത് എന്നാണ് ചിലരുടെ ആവശ്യം. അവരോട് ഒന്നുമാത്രമേ പറയാനുള്ളൂ. അതൊക്കെയങ്ങു പള്ളീൽ പോയി പറയുക. 13 മാസങ്ങൾ നീണ്ട ബിജെപി സർക്കാരിന് വിരാമം.

ഏപ്രിൽ 26ന് ഇന്ത്യയുടെ പാർലമെൻ്റ് പിരിച്ചു വിട്ട് വാജ്‌പേയിയെ കാവൽ പ്രധാനമന്ത്രിയാക്കി രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നിർദ്ദേശം നൽകി. പക്ഷെ മറ്റൊരു പ്രശ്‌നം അപ്രതീക്ഷിതമായി ഇന്ത്യയെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. പർവേസ് മുഷറഫ് എന്ന പട്ടാളമേധാവിയുടെ കീഴിൽ 1999ൽ കശ്മീരിലെ കാർഗിൽ പ്രദേശത്ത് പാകിസ്ഥാൻ പട്ടാളം നുഴഞ്ഞു കയറ്റം ആരംഭിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് ആക്രമണം നടത്തി കാശ്മീരിനെ പിടിച്ചെടുക്കാം എന്ന് പാകിസ്ഥാൻ കണക്കുകൂട്ടി. അതായത് ഇന്ത്യപോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഒരു കാവൽ മന്ത്രിസഭ ഭരിയ്ക്കുമ്പോൾ ശക്തമായ തീരുമാനങ്ങൾ എടുക്കുവാൻ പൊതുവെ ധൈര്യം കാട്ടില്ലെന്നും. അങ്ങനെയുള്ള സ്ഥിതി വിശേഷം മുതലെടുക്കാമെന്നും കണക്കുകൂട്ടി പാകിസ്താൻ്റെ ഇസ്ലാമിക ഭീകരരും പട്ടാളവും കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്തി. പക്ഷെ ഭരണം ആർഎസ്എസ് പ്രചാരക് ആയിരുന്ന വാജ്‌പേയിയുടെ കൈകളിലായിരുന്നു. കാവൽ സർക്കാർ എന്നൊരു സർക്കാർ ഇല്ലെന്നും. പ്രസിഡണ്ടിനാൽ നിയമിയ്ക്കപ്പെട്ട സർക്കാരിന് നടപടികൾ എടുക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട് വാജ്‌പേയ് സർക്കാർ സൈനിക സാഹചര്യത്തെ നയിച്ചു.

രാജ്യം ഒരു യുദ്ധത്തെ അഭിമുഖീകരിയ്ക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിൽ നിന്നും കമ്മീഷൻ പിമ്പോട്ടുപോയി. അങ്ങനെ ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചു. മെയ് 26ന് നുഴഞ്ഞുകയറ്റക്കെതിരെ ഇന്ത്യ വ്യോമാക്രമണങ്ങൾ നടത്തി. തുടർന്ന് നമ്മുടെ രണ്ട് യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടു. ഘോരമായ യുദ്ധം ആരംഭിച്ചു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യൻ പട്ടാളത്തെ സിയാച്ചിൻ പ്രദേശത്തു നിന്ന് പിൻ‌വലിക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയുമായിരുന്നു പാകിസ്താൻ്റെ ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി. കൂടാതെ കാശ്മീരിലെ വിമത ഇസ്ലാമിക രാഷ്ട്രീയത്തിന് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്താൻ കരുതി. രണ്ടുമാസം നീളുന്ന ഘോരമായ യുദ്ധം.

രാജ്യമെങ്ങും ദേശീയ വികാരം നിറഞ്ഞു. കൊല്ലപ്പെടുന്ന ഇന്ത്യൻ പട്ടാളക്കാരുടെ ചിത്രങ്ങളും വാർത്തകളും നിറഞ്ഞ ദൂരദർശൻ പ്രോഗ്രാമുകൾ. ഇടയ്ക്കിടെ ബലിദാനികളായ പട്ടാളക്കാരുടെ ചിത്രങ്ങൾ ടിവിയിൽ കാണിച്ചുകൊണ്ടിരുന്നു. സ്‌കൂളുകളിലും മറ്റും കാർഗിൽ യുദ്ധ ഫണ്ടിലേയ്ക്കുള്ള പിരിവുകൾ നടന്നു. രാഷ്ട്രീയ സ്വയംസേവക് സംഘം ശാഖകൾ വഴി കാർഗിൽ യുദ്ധത്തിനായുള്ള ധനശേഖരണം നടത്തി. രാജ്യം സാമ്പത്തികമായ ബുദ്ധിമുട്ടിലായി. ജൂലൈ 9ന് കശ്മീരിലെ ബതാലിക് മേഖലയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കി ഇന്ത്യൻ സൈന്യം മേൽക്കൈ നേടി. തുടർന്ന് ജൂലൈ 11ന് ഇന്ത്യ കാർഗിൽ തിരിച്ചു പിടിച്ചു. പാകിസ്ഥാൻ സൈന്യം പിൻവാങ്ങാൻ നിർബന്ധിതരായി. രണ്ട് മാസത്തെ സംഘർഷത്തിന് വിരാമമിട്ട് ഇന്ത്യ വിജയം കൈവരിച്ചു. രാജ്യമെങ്ങും ദേശീയതയുടെ ആഘോഷം നടന്നു. വാജ്‌പേയിയും ബിജെപിയും ആർഎസ്എസും രാജ്യത്തെ ഹീറോകളായി. 500ൽ അധികം ഭാരത പുത്രന്മാർ ബലിദാനികളായ യുദ്ധത്തിൽ ജൂലൈ 27ന് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. പിന്നെ ഇന്ന് ഈ നിമിഷം വരെ ഒരു സമ്പൂർണ യുദ്ധത്തിന് പാകിസ്ഥാൻ ഒരുമ്പെട്ടിട്ടില്ല.

കാർഗിൽ യുദ്ധം അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ഓഗസ്റ്റ് 10ന് പാകിസ്ഥാൻ നാവികസേനയുടെ വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു റാൺ ഓഫ് കച്ചിലേയ്ക്ക് കടന്നു. ഈ വിമാനം നമ്മുടെ പട്ടാളം വെടിവച്ചിട്ടു. ഇത് അടുത്ത പ്രശ്‌നമായി. അതിർത്തിയിൽ വീണ്ടും വെടിവയ്പ്പും മറ്റും നടന്നു. കാശ്മീരിൽ ചെറിയ ചെറിയ ഏറ്റുമുട്ടലുകളായി സംഘർഷങ്ങൾ നടന്നുവന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖയ്പ്പിയ്ക്കപ്പെട്ടു. ആരായിരിയ്ക്കും വിജയി എന്ന് ഏവർക്കും അറിയാമായിരുന്നു. അങ്ങനെ സെപ്റ്റംബർ 4, 11, 18, 25, ഒക്ടോബർ 3 എന്നീ തീയതികളിൽ 13ആം ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നു.

റിസൾട്ട് വന്നപ്പോൾ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 298 സീറ്റുകൾ നേടി അധികാരമുറപ്പിച്ചു. കോൺഗ്രസ് നയിക്കുന്ന സഖ്യം 134 സീറ്റുകളും മറ്റുള്ളവർ 105 സീറ്റുകളും നേടി. അങ്ങനെ 1999 ഒക്ടോബർ 13ന് മൂന്നാം വാജ്പേയി മന്ത്രിസഭ അധികാരമേറ്റു. ബിജെപിയുടെ വളർച്ചയെ ഇങ്ങനെ അടയാളപ്പെടുത്താം. ഭാരതീയ ജനതാ പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇത്രയും മൈലേജ് കൊടുത്ത മറ്റൊരു സംഗതിയും അതുവരെ ഉണ്ടായിരുന്നില്ല. കൂടുതൽ ജനങ്ങൾ ബിജെപിയിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ ദേശീയതയുടെയും രാഷ്ട്രോന്മുഖതയുടെയും പ്രതിരൂപമായി ബിജെപി ഇന്ത്യൻ രാഷ്ട്രീയ നഭസ്സിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു.

വൈകാതെ തന്നെ അടുത്ത പ്രശ്നം വാജ്‌പേയ് സർക്കാരിന് മുമ്പാകെ തലപൊക്കി. അതായിരുന്നു ഇതുവരെയുള്ളതിൽ ഇന്ത്യയിലെ അവസാന വിമാന റാഞ്ചൽ. 1999 ഡിസംബർ 24ന് 189 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് ഐസി 814 എന്നറിയപ്പെടുന്ന ഫ്ലൈറ്റ് 814 മുസ്ലിം ഭീകരർ ഹൈജാക്ക് ചെയ്‌തു. ഇതോടെ ഒരാഴ്ച നീളുന്ന ബന്ദി നാടകത്തിന് തിരശീലയുയർന്നു. ആദ്യം അമൃത്സറിലേയ്ക്കും അവിടുന്ന് പാകിസ്താനിലെ ലാഹോറിലേയ്ക്കും തുടർന്ന് ദുബായിലേയ്ക്കും വിമാനം പറത്തി. ഒടുവിൽ അവരുടെ സേഫ് സോൺ ആയ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ (ഗാന്ധാരം) ഡിസംബർ 25ന് വിമാനമിറക്കാൻ തീരുമാനിച്ചു. കാരണം ഞമ്മടെ താലിബാൻ ആണല്ലോ അവിടെ.

അങ്ങനെ ഇന്ത്യാ ഗവണ്മെണ്ടുമായുള്ള വിലപേശൽ ആരംഭിച്ചു. ഇന്ത്യൻ ജയിലുകളിലുള്ള മൗലാനാ മസൂദ് അസർ ഉൾപ്പടെയുള്ള 35 ഇസ്ലാമിക ഭീകരരെ വിട്ടയയ്ക്കുക 200 മില്യൺ ഡോളർ കൈമാറുക എന്നീ ആവശ്യങ്ങൾ ഭീകരർ ഉന്നയിച്ചു. അങ്ങനെ ചർച്ചകൾ നടന്നുവന്നു. ദിനം പ്രതി ഇതേക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചു. രാജ്യം പരിക്ഷീണിതമായിരിയ്ക്കുന്ന ഈ അവസ്ഥയിൽ വിമാനത്തിലെ ബന്ദികളുടെ ബന്ധുക്കളെ സംഘടിപ്പിച്ചുകൊണ്ട് ഇറ്റലിക്കാരി സോണിയ മദാമ്മ പാർലമെണ്ടിന് മുമ്പാകെ സമരം നടത്തി. മദാമ്മയ്ക്കെന്ത് ഇന്ത്യ…! ബന്ദികളുടെ മോചനത്തിനായി ജയിലുകളിലുള്ള ഭീകരരെ കൈമാറുന്നതിനെ ആഭ്യന്തരമന്ത്രി എൽ. കെ. അദ്വാനി എതിർത്തു. പക്ഷെ നാണംകെട്ട പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ അവസരമായിക്കണ്ട് ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചു. അതിനെ അതിജീവിയ്ക്കുക പ്രയാസകരമായതിനാൽ സർക്കാർ വഴങ്ങാൻ തീരുമാനിച്ചു. ഭീകരർക്ക് വഴങ്ങി ഇന്ത്യയുടെ അഭിമാനം പണയം വച്ച് മുമ്പോട്ടു പോകുകയല്ലാതെ രാഷ്ട്രീയ നേതൃത്വത്തിന് മുമ്പാകെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. പൊതുജനം പിന്തുണച്ചില്ലെങ്കിൽ ഒരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരി എന്ത് ചെയ്യാനാണ്.

ബന്ദികൾക്ക് മതിയായ ഭക്ഷണം നൽകുകയോ അവർക്ക് ശൗചം ചെയ്യാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യാൻ ഭീകരർ തയ്യാറായില്ല. മാത്രമല്ല ഹൈജാക്കർമാർ വിമാനത്തിലെ പൊതു അറിയിപ്പ് സംവിധാനം ഉപയോഗിച്ച് യാത്രക്കാരെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി. ഡിസംബർ 31ന് വിമാനത്തിൽ വെച്ച് ബന്ധികളിൽ ഒരാളെ ഇസ്ലാമിക ഭീകരർ കുത്തിക്കൊലപ്പെടുത്തിയതോടെ രാഷ്ട്രീയ സമ്മർദ്ദം അതിൻ്റെ പരകോടിയിലെത്തി. അജിത് ഡോവൽ അടക്കമുള്ള പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ മുഷ്താഖ് അഹമ്മദ് സർഗർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മൗലാന മസൂദ് അസ്ഹർ എന്നീ മൂന്ന് ഭീകരരെ മോചിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചു. അങ്ങനെ ഏഴ് ദിവസം നീണ്ടുനിന്ന വിമാന നാടകം അവസാനിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ പുലരിയിൽ 2000 ജനുവരി 1ന് യാത്രക്കാരെല്ലാം ഡൽഹിയിലെത്തി.

തുടരും…

Related Articles

Latest Articles