Monday, May 20, 2024
spot_img

ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് കവർച്ച; മോഷണ വിവരം അറിഞ്ഞത് രാവിലെ ആരാധനയ്ക്കായി പള്ളി തുറന്നപ്പോൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് കവർച്ച. നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെൻ്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. രാവിലെ ആരാധനയ്ക്കായി പള്ളി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2000, 500 നോട്ടുകൾ മാത്രമാണ് മോഷണം പോയത്.

Related Articles

Latest Articles