Monday, May 13, 2024
spot_img

ഒരു കൈയബദ്ധം..പ്ലീസ് നാറ്റിക്കരുത് ! വീണ്ടും കോപ്പിയടിച്ച് ദീപ നിഷാന്ത് !

കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്ത് വീണ്ടും കോപ്പിയടി വിവാദത്തിൽ. ഇത്തവണ ദീപ നിഷാന്തിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചിരിക്കുന്നത് സംവിധായകനും നടനുമായ ജോയ് മാത്യു ആണ്. സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ. ഒപ്പം ടീച്ചറും വായിച്ച് വളരുക. എട്ട് വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല എന്നും തുടർന്നും കോപ്പി അടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതം എന്നുമാണ് ജോയ് മാത്യു ദീപ നിഷാന്തിനെ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.

ഇക്കാലത്തെ ഒട്ടുമിക്ക അധ്യാപകരെയും പോലെ പ്രൊഫസർ ജോലിയിൽ കയറിപ്പറ്റിയാൽ പിന്നെ സിലബസ്സിലുള്ള ചരക്ക് മാത്രം ചർവ്വിത ചർവ്വണം ചെയ്ത് റിട്ടയർമെന്റ് വരെ ഒരേ രീതിയിൽ ചിന്തിക്കുന്ന കൂട്ടത്തിലായത് കൊണ്ടാണ് ടീച്ചർക്ക് ഇങ്ങിനെ പലതും കോപ്പി പേസ്റ്റ് ചെയ്യേണ്ടിവരുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്. സിലബസ്സിലുള്ള പുസ്തകങ്ങളല്ലാതെ ലോകവിവരത്തിനും ഒറിജിനൽ ഉണ്ടാവാനും സിലബസ്സിനു പുറത്തുകടന്ന് വായിക്കണം ടീച്ചറെ. നമ്മുടെ നാട്ടിലെ വിപ്ലവകാരികളിൽ തന്നെ ഒരു വിധപ്പെട്ടവരൊക്കെ കള്ളുകുടിക്കുന്നില്ലേ ?എന്നിട്ടെന്താ വിപ്ലവത്തിനു വല്ല കുറവുമുണ്ടോ എന്നും ജോയ് മാത്യു ചോദിക്കുന്നു. അങ്ങിനെയല്ലേ വിപ്ലവ ഗവർമെന്റിന്റെ സാമ്പത്തിക ഭദ്രത
നമുക്ക് നിലനിർത്താനാവുകയുള്ളു. നമ്മൾ കഞ്ചാവെന്നും വിദേശികൾ മരിജുവാന എന്നും വിളിക്കുന്ന സാധനം യൂറോപ്പിലും അമേരിക്കയിലും മറ്റു പലരാജ്യങ്ങളിലും അനുവദനീയമാണ്. അതിന്റെ കടകൾ പോലുമുണ്ട്. അതൊക്കെ അറിയണമെങ്കിൽ ചുമ്മാ ഫേസ് ബുക്കിൽ നിരങ്ങുന്ന നേരം ഒന്ന് google ചെയ്തുനോക്കുക. ഇനി ചെഗുവേരയെപ്പറ്റിയാണെങ്കിൽ Mario fratti യുടെ ചെഗുവേര എന്ന biographical play അതല്ലെങ്കിൽ
The life of Che, Che -the unknown റിവൊല്യൂഷനറി. Chevolution (film) തുടങ്ങി നിരവധി ബുക്കുകളിൽ ചെ സ്വർണ്ണപ്പുക അടിക്കുന്നത് പറയുന്നുണ്ട്. അല്ലാതെ ഞാനായിട്ട് കണ്ടുപിടിച്ചതല്ല എന്നും ജോയ് മാത്യു പറയുന്നു. ഇതൊക്കെ കാശ് കൊടുത്താൽ കിട്ടും. ലക്ഷങ്ങൾ മാസപ്പടി കിട്ടുന്നതല്ലേ അതൊക്കെ വാങ്ങി വായിച്ചു മനസ്സിലാക്കി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത താങ്കളുടെ അടിമക്കമ്മികൾക്ക് പറഞ്ഞുകൊടുക്കൂ. വേണമെങ്കിൽ ഈ വിഷയത്തിൽ ഒരു phd സംഘടിപ്പിക്കാൻ വരെ പറ്റും എന്നും ജോയ് മാത്യു ദീപ നിഷാന്തിനെ പരിഹസിക്കുന്നു. കൂടാതെ Motorcycle dairies എന്ന ഒരു സിനിമ കണ്ട അറിവ് മാത്രമേ ചെ യെപ്പറ്റി ടീച്ചർക്കും ചിന്തക്കും ഉള്ളൂ എന്ന് ഞാൻ വേണമെങ്കിൽ വാതു വെയ്ക്കാം. ഇനി അതുമല്ലെങ്കിൽ എന്റെ സുഹൃത്ത് സഖാവ് ആഷിക് അബുവിന്റെ ഇടുക്കി ഗോൾഡ് എന്ന സിനിമയുടെ പരസ്യം തന്നെ സാക്ഷാൽ പരമശിവൻ മുതൽ ചെഗുവേര വരെ വലിച്ച സ്വർണപ്പുക എന്ന് കേട്ടപ്പോൾ സഖാത്തിക്കും കമ്മി കൃമികൾക്കും അന്ന് ഒന്നും തോന്നിയില്ലേ എന്നും ജോയ് മാത്യു ചോദിക്കുന്നു.

അതിനാൽ പ്രിയ കവീ, ഒന്നാം ക്ലാസ്സിൽ പഠിച്ച സൂര്യൻ കിഴക്കുദിക്കുന്നു…പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന അറിവും വെച്ച് കുട്ടികളെ പഠിപ്പിക്കല്ലേ..ആയതിനാൽ താങ്കളുടെ സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ. ഒപ്പം ടീച്ചറും വായിച്ച് വളരുക എന്ന നിർദേശവും ജോയ് മാത്യു മുന്നോട്ട് വയ്ക്കുന്നുണ്ട്. എട്ട് വര്ഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല….തുടർന്നും കോപ്പിഅടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതവുമാണെന്ന് ജോയ് മാത്യു പറയുന്നു. ഇനി ഒരു രഹസ്യം കൂടി പറഞ്ഞുതരാം 1959ൽ ചെ ഇന്ത്യയിൽ വന്നപ്പോൾ ഇ എം എസ് നെയല്ല ജവഹർലാൽ നെഹ്‌റു ,വി കെ കൃഷ്ണമേനോൻ എന്നിവരെയാണ് കാണാൻ താല്പര്യപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Latest Articles