Sunday, April 28, 2024
spot_img

പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ പ്രൈവറ്റ് ബസ് ഇടിച്ച് തെറിപ്പിച്ചു; വാഹനം കസ്റ്റഡിയിലെടൂത്ത് പോലീസ്

കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ പ്രൈവറ്റ് ബസ് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂര്‍ പയ്യാവൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ് ബാലകൃഷ്ണനെ ഇടിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles