Saturday, May 18, 2024
spot_img

അടുത്ത ആറ് മാസത്തേക്ക് ഹർത്താൽ നിരോധിച്ച് ഉത്തരാഖണ്ഡ്;തീരുമാനം മഴക്കാലവും ചാര്‍ധാം യാത്രയും കണക്കിലെടുത്ത്

ഉത്തരാഖണ്ഡ്:അടുത്ത ആറ് മാസത്തേക്ക് ഹർത്താൽ നിരോധിച്ച് ഉത്തരാഖണ്ഡ്.പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാരാണ് അടുത്ത ആറ് മാസത്തേക്ക് ഹർത്താൽ നിരോധിച്ചത്.മഴക്കാലവും ചാര്‍ധാം യാത്രയും കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനിടെ ഭക്തര്‍ ചാര്‍ധാം യാത്ര മാറ്റിവെയ്ക്കണമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.ക്ഷേത്രങ്ങള്‍ക്ക് താങ്ങാനാകുന്നതിലേറെ തീര്‍ഥാടകരെത്തുന്നതിനാൽ യാത്ര മാറ്റിവയ്‌ക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡിലെ ഒക്ടോബര്‍ മാസം കാലാവസ്ഥയുടെ കാര്യത്തില്‍ വളരെ നല്ലതാണെന്നും അതിനാല്‍ ഭക്തര്‍ക്ക് അസൗകര്യം ഒഴിവാക്കാന്‍ ചാര്‍ധാം യാത്രയ്ക്ക് വരുന്നത് മാറ്റിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വേനല്‍ അവധിയായതിനാല്‍ ഈ ദിവസങ്ങളില്‍ ചാര്‍ധാം യാത്രയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Latest Articles