Friday, September 25, 2026

രോഗത്തെ കുറിച്ച് ആശങ്ക; കടുത്ത സാമ്പത്തിക പ്രതിസന്ധി, പള്ളുരുത്തിയില്‍ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പള്ളുരുത്തിയില്‍ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഭവ സ്ഥലം പരിശോധിക്കുകയാണ്.

രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ആന്റണി ഹൃദ്രോഗിയാണ്. സാമ്പത്തിക പ്രതിസന്ധിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles