Sunday, May 12, 2024
spot_img

തലച്ചോറിനെ ബാധിക്കുന്ന മാരക രോ​ഗം; കാരണം കളനാശിനിയോ?; കാനഡയിൽ പടരുന്നു

ഓർമക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങൾ തുടങ്ങിയ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോ​ഗം കാനഡയിൽ പടരുന്നതായി റിപ്പോർട്ട്. തലച്ചോറിനെ ബാധിക്കുന്ന ഈ രോ​ഗം കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ആശങ്കപരത്തുന്നത്. ന്യൂയോർക്ക് പോസ്റ്റ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2015ലാണ് ഇത്തരം കേസുകൾ ആദ്യം കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിൽ ഈ വിചിത്ര രോഗം ബാധിച്ച 147 രോഗികളുടെ കേസുകൾ ശ്രദ്ധയിൽപ്പെട്ടതായാണ് ഡോക്ടർമാർ പറയുന്നത്. ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്. 17നും 80നും ഇടയിൽ പ്രായമായവരാണ് രോ​ഗബാധിതർ.

വീടുകളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് വരുന്ന ഗ്ലോഫോസേറ്റ് എന്ന ഒരു കളനാശിനിയാണോ ഈ വിചിത്ര രോ​ഗത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. രോഗികളുടെ ലാബ് ഫലങ്ങളിൽ ഗ്ലൈഫോസേറ്റ് സാന്നിധ്യം കണ്ടെത്തിയതായാണ് ഡോക്ടർമാർ പറയുന്നത്. ജലസ്രോതസ്സുകളിൽ ഉള്ള ബ്ലൂ-ഗ്രീൻ ആൻഗെകൾ മൂലമുണ്ടാകുന്ന മലിനീകരണമാകാം രോഗകാരണമെന്നും കരുതപ്പെടുന്നു. ഈ ആൽഗെകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കളനാശിനിയാണ് ഗ്ലൈഫോസേറ്റ്.

Related Articles

Latest Articles